Enter your Email Address to subscribe to our newsletters

Mumbai, 24 നവംബര്‍ (H.S.)
ബോളിവുഡ് ഇതിഹാസമായി കണക്കാക്കുന്ന നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ധര്‍മേന്ദ്രയെ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വസതിയിലേക്ക് മാറ്റിയത്.
ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് രാജ്യം കണ്ട മികച്ച നടന്‍മാരില്‍ ഒരാളായ ധര്‍മ്മേന്ദ്ര വിടവാങ്ങുന്നത്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളാണ് ധര്‍മേന്ദ്രക്കുള്ളത്.
രാഷ്ട്രീയത്തിലും ധര്‍മേന്ദ്ര തിളങ്ങിയിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ആയിരുന്നു ധര്‍മേന്ദ്ര. 2012ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S