Enter your Email Address to subscribe to our newsletters

Kochi, 24 നവംബര്‍ (H.S.)
കൊച്ചിയില്‍ കരുതല്‍ തടങ്കലിലാക്കിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ച് പോലീസ്. വിശദമായ പരിശോധനയിലും ചോദ്യം ചെയ്യലിലും സംശയാസ്പദമായി ഒന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. നിലവില്‍ ബണ്ടി ചോറിനെതിരെ കേരളത്തില്‍ ഒരു കേസും നിലവില്‍ ഇല്ല. ഇന്നലെ രാത്രിയിലാണ് ബണ്ടി എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്. ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
വിട്ടയച്ച ബണ്ടി ചോര്‍ നേരെ അഡ്വ. ബിഎ ആളൂരിന്റെ ഓഫീസിലേക്കാണ് പോയത്. ഹൈക്കോടതിയിലെ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. ആളൂര്‍ അന്തരിച്ച വിവരം കേരളത്തില്‍ എത്തിയ ശേഷമാണ് അറിഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ബണ്ടി ചോറിന് എതിരെ കേസുകളുണ്ട്. എന്നാല്‍ ഇതില്‍ എല്ലാം ജാമ്യം നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ മോഷണത്തോടെയാണ് ദേവേന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ കേരളത്തില്‍ ആകെ ചര്‍ച്ച ആയത്.
---------------
Hindusthan Samachar / Sreejith S