Enter your Email Address to subscribe to our newsletters

Kollam, 24 നവംബര്‍ (H.S.)
കൊല്ലം കരിക്കോട് അപ്പോളോ നഗറിലാണ് ഭാര്യയെ ക്രൂരമായി ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 46 വയസുള്ള കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മധുസൂദനന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. താന്‍ വിഷാദരോഗത്തിനു ചികിത്സയിലാണെന്ന് മധുസൂദനന്‍ മൊഴി നല്‍കി.
ഇന്നലെ രാത്രി രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. മധുസൂദനന്‍ പിള്ള മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു. ഇന്നലേയും വഴക്കുണ്ടായി. മകളുടെ മുന്നില്‍ വച്ചാണ് മധുസൂദന്‍ പിള്ള ഭാര്യയെ ആക്രമിച്ചത്. കൊലപാതകം കണ്ട മകള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി അയല്‍ക്കാരെ വിവരം അറിയിക്കുക ആയിരുന്നു. അയല്‍ക്കാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനന്‍ പിള്ള. കവിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്കു മാറ്റി.
മധുസൂദനന്‍ പിള്ളയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
---------------
Hindusthan Samachar / Sreejith S