Enter your Email Address to subscribe to our newsletters

Trivandrum , 24 നവംബര്‍ (H.S.)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശബ്ദരേഖ പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലൈംഗീക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി എടുക്കേണ്ടത് സർക്കാരെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ ഇല്ല. അറസ്റ്റ് ചെയ്യുന്നതിൽ തടസം ഇല്ല.രാഹുൽ ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്ത ആൾ. കൂടുതൽ നടപടിയിലേക്ക് പോകണമെങ്കിൽ സർക്കാർ നടപടി എടുക്കണം.
ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങൾ ആകരുത്. കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷൻ എടുത്താലുംപാർട്ടി തുടർ നടപടികളിലേക്ക് പോകും. പുക മറ കാണിച്ച് ഇലക്ഷൻ ജയിക്കാൻ CPM ഉം ബി ജെ പി യും കരുതണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി. അതേസമയം രാഹുലിന്റെ പേരിലുള്ള ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കുമെന്നും അത് പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അല്പം മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ അദ്ദേഹത്തിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് വന്നത്. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്.
ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും വാട്സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഗർഭിണിയാകാൻ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്.
അതേസമയം ദയനീയ ശബ്ദത്തിൽ യുവതി അപേക്ഷിക്കുമ്പോൾ ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് രാഹുൽ പറയുന്നത്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകില്ലെന്നും താൻ ആദ്യം ആശുപത്രിയിൽ പോകാനും രാഹുൽ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.
കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുന്നുണ്ട്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം രാഹുൽ പറയുന്നതും ശബ്ദരേഖയിലുണ്ട്. .
---------------
Hindusthan Samachar / Roshith K