Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 നവംബര്‍ (H.S.)
കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ മാസം ഇരുപത്തിയേഴാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ ആയാണ് യോഗം. ലേബർ കോഡിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ ലേബർ മന്ത്രിമാരുമായി ആശയവിനിമയം നടത്തും.
ഡിസംബർ മൂന്നാമത്തെ ആഴ്ച തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണ് എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ( നവംബർ 24) കേന്ദ്ര ലേബർ സെക്രട്ടറി വിളിച്ചുചേർത്ത സംസ്ഥാന ലേബർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ലേബർ കോഡുകളുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിയോജിപ്പിന്റെ മേഖലകൾ കേരളം ഒരിക്കൽ കൂടി വ്യക്തമാക്കി. ഇക്കാര്യങ്ങൾ എഴുതി നൽകാമെന്ന് സംസ്ഥാന ലേബർ സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ് ഐ എ എസ് യോഗത്തിൽ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S