Enter your Email Address to subscribe to our newsletters

Kerala, 24 നവംബര്‍ (H.S.)
കൊല്ലം കടയ്ക്കല്‍ സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന പ്രശാന്താണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. 15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ്.
---------------
Hindusthan Samachar / Roshith K