Enter your Email Address to subscribe to our newsletters

Thiruvanathapuram 24 നവംബര്‍ (H.S.)
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷന്‍ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാലാണ് ഭീഷണിപ്പെടുത്തിയത്.
നിഷാന്ത് പുഷ്പ ദാസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാം എന്നുള്‍പ്പെടെ പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. നിഷാന്ത് പുഷ്പ ദാസിനെ അസഭ്യം പറയുന്നതും പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് പോയത് അസോസിയേഷനെ വെല്ലുവിളിച്ചാണ്, ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോള്‍ കാണിച്ചുതരാം എന്നാണ് നിഷാന്ത് പറഞ്ഞത്. രണ്ട് ഉദ്യോഗസ്ഥരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കമുണ്ട് എന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S