Enter your Email Address to subscribe to our newsletters

Kerala, 24 നവംബര്‍ (H.S.)
പാലക്കാട്: തനിക്കെതിര സ്വകാര്യ ചാനൽ പുറത്തുവിട്ട ശബ്ദരേഖയിലെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായി ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്ന ശബ്ദ സന്ദേശം നിഷേധിക്കാൻ രാഹുൽ തയ്യാറായില്ല. അതിൽ വ്യക്ത വരുത്താനും രാഹുൽ തയ്യാറായില്ല. മാദ്ധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും രാഹുലിന് മറുപടിയുണ്ടായിരുന്നില്ല.'എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്പ് എന്നെ വിളിച്ച് ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉൾപ്പെടെ വച്ച് കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് ചോദിക്കുന്നു. ഞാൻ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്പോൾ എനിക്ക് കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ല. ആ നിലയ്ക്ക് എനിക്ക് നിയമപരമായി മുമ്പോട്ട് പോകാനുള്ള അവകാശമുണ്ട്'- രാഹുൽ പറഞ്ഞു.
അല്പം മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ അദ്ദേഹത്തിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് വന്നത്. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്.
ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും വാട്സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഗർഭിണിയാകാൻ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്.
അതേസമയം ദയനീയ ശബ്ദത്തിൽ യുവതി അപേക്ഷിക്കുമ്പോൾ ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് രാഹുൽ പറയുന്നത്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകില്ലെന്നും താൻ ആദ്യം ആശുപത്രിയിൽ പോകാനും രാഹുൽ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.
കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുന്നുണ്ട്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം രാഹുൽ പറയുന്നതും ശബ്ദരേഖയിലുണ്ട്. .
---------------
Hindusthan Samachar / Roshith K