രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; അദ്ദേഹത്തിനെതിരായുള്ള ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി.
Trivandrum , 24 നവംബര്‍ (H.S.) തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി.കോൺഗ്രസ് വേദികളിൽ രാഹുൽ സജീവമാണെന്നും എം എൽ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തീരുമാനിക്കട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു. ഗർഭം ധ
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദികളിൽ സജീവം; അദ്ദേഹത്തിനെതിരായുള്ള  ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി.


Trivandrum , 24 നവംബര്‍ (H.S.)

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് മന്ത്രി വി ശിവൻകുട്ടി.കോൺഗ്രസ് വേദികളിൽ രാഹുൽ സജീവമാണെന്നും എം എൽ എ സ്ഥാനം രാജിവയ്ക്കണമോ എന്ന് രാഹുൽ തീരുമാനിക്കട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു. ഗർഭം ധരിക്കാൻ ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചു. സാധാരണ രാഷ്ട്രീയ വിഷയം മാത്രമല്ല കോൺഗ്രസ് സസ്പെൻഷൻ പ്രഖ്യാപിച്ചത് വെറുതെയാണെന്നും രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഒളിഞ്ഞു കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതിനെ ശിവൻകുട്ടി ന്യായീകരിച്ചു. ഒന്നുകിൽ ഇറക്കി വിടണം. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങി പോണം. ഇറക്കി വിട്ടാൽ അത് കുട്ടികളെ ബാധിക്കും. കുട്ടികളെ ഓർത്താണ് അന്ന് ഞങ്ങൾ ഇറങ്ങി പോകാത്തതേനും ശിവൻകുട്ടി വ്യക്തമാക്കി.

അല്പം മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ അദ്ദേഹത്തിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത് വന്നത്. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ​ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്.

ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും വാട്സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ​ഗർഭിണിയാകാൻ‌ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്.

അതേസമയം ദയനീയ ശബ്ദത്തിൽ യുവതി അപേക്ഷിക്കുമ്പോൾ ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് രാഹുൽ പറയുന്നത്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകില്ലെന്നും താൻ ആദ്യം ആശുപത്രിയിൽ പോകാനും രാഹുൽ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.

കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുന്നുണ്ട്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം രാഹുൽ പറയുന്നതും ശബ്ദരേഖയിലുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News