Enter your Email Address to subscribe to our newsletters

Thenkashi, 24 നവംബര്‍ (H.S.)
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ബസ് അപകടത്തില്‍ ആറു മരണം. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഞ്ചുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പലരുടെയും പരുക്ക് ഗുരുതരമാണ്. കൈകാലുകള്‍ക്കും തലയ്ക്കുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്.
മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് വന്ന സ്വകാര്യ ബസ് തെങ്കാശിയില്‍ നിന്നും കോവില്‍പട്ടിയിലേക്ക് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും പൂര്‍ണമായി തകര്‍ന്നു. ഓടിയെത്തി നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ജെസിബിയടക്കം ഉപയോഗിച്ചാണ് ബസുകള്‍ തമ്മില്‍ വേര്‍പെടുത്തി ആളുകളെ പുറത്തെടുത്തത്.
സ്വകാര്യബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അപകട സ്ഥലത്ത് നിന്നും ലഭിക്കുന്ന വിവരം.
---------------
Hindusthan Samachar / Sreejith S