Enter your Email Address to subscribe to our newsletters

Kochi, 24 നവംബര്‍ (H.S.)
തെരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍, ക്ഷേമം, നയപരമായ മുന്നേറ്റം, അധികാരം അടിത്തട്ടിലേക്ക് എന്നീ നാല് പ്രധാന മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ആശ്രയ 2.0 ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കും. ഭവന പദ്ധതി ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ വഴി പ്രാദേശികമായി കണ്ടെത്തും.
തദ്ദേശ റോഡുകള്‍ സ്മാര്‍ട്ടാക്കും. 48 മണിക്കൂറിനുള്ളില്‍ റോഡിലെ കുഴികള്‍ നികത്താന്‍ എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. നഗരങ്ങളിലെ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും. തെരുവ് നായ പ്രശ്നങ്ങളില്‍ നിന്നും ശാശ്വത പരിഹാരം കാണും. റാബീസ് പിടിപെട്ട തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യും. ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിത വികസന ഫണ്ട് നല്‍കും എന്നിങ്ങനെയുള്ള വാഗ്ദങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
---------------
Hindusthan Samachar / Sreejith S