Enter your Email Address to subscribe to our newsletters

Vassai, 24 നവംബര്‍ (H.S.)
വസായ് :ഹിന്ദുമത വിശ്വാസികളെ ബോധവൽക്കരിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് വസായ് സനാതന ഹിന്ദു ധർമ്മ സഭ സംഘടിപ്പിക്കുന്ന വസായ് സനാതന ഹിന്ദു മഹാ സമ്മേളനം 2026 ജനുവരി 3 ന് വസായ് വെസ്റ്റിലുള്ള ശ്രീ ശബരി ഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്നു.രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും ചെങ്കോട്ട് കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി ഹിന്ദു മത സമ്മേളനം ഉൽഘാടനം ചെയ്യും. ചടങ്ങിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, മഹാകാൽ ബാബ (ഭൈരവ് അഘാഡ ഹരിദ്വാർ) സദാനന്ദ് ബെൻ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്, വണ്ടൂർ, മലപ്പുറം) തുടങ്ങിയ സന്യാസ വര്യൻമാരും ആചാര്യൻമാരും പങ്കെടുക്കും. തുടർന്ന് മാതൃ മഹാസംഗമം നടക്കും ( നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകൾ പങ്കെടുക്കും. മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിൽ ഇതാദ്യമായി ഗോപൂജയും ഉണ്ടായിരിക്കും. വൈകുന്നേരം സന്യാസി ശ്രേഷ്ഠൻമാരെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്ര വസായ് അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേരും. സമാപന സമ്മേളനത്തെ സന്യാസി വര്യൻമാരും ആചാര്യൻമാരും അഭി സംബോധന ചെയ്യും.
ശബരിമലയുൾപ്പെടെ ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗരൂകരാകണമെന്ന് വസായ് സനാതന ഹിന്ദു ധർമ്മ സഭ ആഹ്വാനം ചെയ്തു. അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാർ ക്ഷേത്ര ഭരണം കൈയ്യാളുന്നത് മോഷ്ടിക്കാനാണെന്ന് തെളിഞ്ഞിരിക്കുകയാണ് കോൺഗ്രസുകാർ കാലങ്ങളായി ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് ഈ സാഹചര്യത്തിൽ അവിശ്വാസികളിൽ നിന്ന് ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനും വിശ്വാസികളെ ബോധവൽക്കരിക്കുന്നതിനും ഹിന്ദു സമൂഹം ഉണർന്ന് പ്രവർത്തിക്കണം. കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് യുവതലമുറയെ ക്ഷേത്രങ്ങളുമായും ആചാരങ്ങളുമായും അടുപ്പിക്കുന്നതിന് ബാലഗോകുലം പോലുള്ള പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ഹിന്ദു ധർമ്മ സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ചൊവ്വാഴ്ച വൈകുന്നേരം നടക്കുമെന്ന് വസായ് സനാതന ഹിന്ദു ധർമ്മ സഭ അധ്യക്ഷൻ കെ. ബി ഉത്തംകുമാർ അറിയിച്ചു വിശദ വിവരങ്ങൾക്ക്9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം
---------------
Hindusthan Samachar / Sreejith S