Enter your Email Address to subscribe to our newsletters

New Delhi, 25 നവംബര്‍ (H.S.)
ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. സൈന്യത്തിന്റെ നടപടിയെ പിന്തുണച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സഹ സൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇയാള്‍ ദുഃസ്വഭാവമുള്ള വ്യക്തിയാണെന്നും ഈ ജോലിക്ക് യോഗ്യനല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
'ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്? സൈനിക ഉദ്യോഗസ്ഥന്റേത് ഒട്ടും നല്ല സ്വഭാവമല്ല. അദ്ദേഹത്തെ ഉറപ്പായും പുറത്താക്കണം. ഇന്ത്യന്‍ സൈന്യത്തില്‍ ഇത്തരം ദുസ്വഭാവമുള്ള ആളുകളെ ആവശ്യമുണ്ടോ?,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
അദ്ദേഹം ഒരു പക്ഷെ മികച്ച ഓഫീസറായിരിക്കാം. പക്ഷെ ഇന്ത്യന്‍ സൈന്യത്തിന് യോജിച്ച വ്യക്തിയല്ല. ഈ ഒരു സമയത്ത് ഇന്ത്യന്‍ സൈന്യത്തിനുള്ള ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ തരത്തിലുള്ള ചെയ്തികള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സാമുവല്‍ കമലേസന്‍ എന്ന ലെഫ്റ്റനന്റിനെയാണ് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയത്. തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെ തകര്‍ക്കുമെന്നാണ് ഗുരുദ്വാരയിലേക്ക് കയറാന്‍ വിസമ്മതിച്ചതിന് കാരണമായി സാമുവല്‍ പറഞ്ഞത്. എന്നാല്‍ ഇത് അവശ്യമായ സൈനിക ധാര്‍മികതയുടെ ലംഘനമാണെന്ന് കമലേശന്‍ ചെയ്തതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഒറ്റ നിയമലംഘനത്തിന്റെ പേരിലാണ് കമലേശനെ പിരിച്ചുവിട്ടതെന്നും ഹോളി, ദിപാവലി പോലുള്ള ആഘോഷങ്ങളോടെല്ലാം ബഹുമാനം കാണിച്ചിരുന്നുവെന്നുമാമഅ സൈനികന് വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR