ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം; ചില ട്രെയിനുകള്‍ റദ്ദാക്കി;
Alappuzha, 25 നവംബര്‍ (H.S.) സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് റയില്‍വെ നിയന്ത്രണം ഏർപ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയ
Train


Alappuzha, 25 നവംബര്‍ (H.S.)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് റയില്‍വെ നിയന്ത്രണം ഏർപ്പെടുത്തിയത്.

ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.

നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം-എംജിആർ ചെന്നൈ വീക്ക് ലി സൂപ്പർഫാസ്റ്റ് എന്നിവ ഭാഗികമായി റദ്ദാക്കിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് , രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ – താംബരം എക്സ്പ്രസ്, നിലമ്ബൂർ – തിരുവനന്തപുരം രാജ്യ റാണി എക്സ്പ്രസ് , തിരുപ്പതി – കൊല്ലം ജംങ്ഷൻ വീക്ക്ലി എക്സ്പ്രസ്, ചെന്നൈ സെൻട്രല്‍ – തിരുവനന്തപുരം സെൻട്രല്‍ സൂപ്പർഫാസ്റ്റ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ചെന്നൈ എഗ് മോർ – ഗുരുവായൂർ എക്സ്പ്രസ് എന്നിവ വൈകിയോടും. കൊല്ലം – ആലപ്പുഴ മെമു,കൊല്ലം ജംങ്ഷൻ-എറണാകുളം ജംങ്ഷൻ എക്സ്പ്രസ്, മംഗളൂരു – തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News