ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; കൊച്ചി, കണ്ണൂര്‍ വിമാന സര്‍വീസുകളെ ബാധിച്ചു
New Delhi, 25 നവംബര്‍ (H.S.) ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലം ഇന്ത്യയുടെ ആകാശത്തും പടര്‍ന്നതോടെ വ്യോമഗതാഗതത്തെ ബാധിച്ചു. ഇൻഡിഗോ ആറ് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുളള വിമാന സർവീസുക
Volcano eruption in Ethiopia


New Delhi, 25 നവംബര്‍ (H.S.)

ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലം ഇന്ത്യയുടെ ആകാശത്തും പടര്‍ന്നതോടെ വ്യോമഗതാഗതത്തെ ബാധിച്ചു.

ഇൻഡിഗോ ആറ് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുളള വിമാന സർവീസുകളെയും ബാധിച്ചു. കണ്ണൂരില്‍ നിന്ന് അബുദബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.

നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള രണ്ടു വിമാന സർവീസുകളും ഇന്നലെ റദ്ദാക്കി. ഇന്നത്തെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിക്കിയതായി അകാസ എയർ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ചെങ്കടലിനു കുറുകെയുള്ള ചാരം മിഡില്‍ ഈസ്റ്റിലേക്കും മധ്യേഷ്യയിലേക്കും നീങ്ങിയതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനക്കമ്ബനികള്‍ വിമാനങ്ങള്‍ റദ്ദാക്കാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറൻ രാജസ്ഥാനിന് മുകളിലൂടെയാണ് പുക ആദ്യം ഇന്ത്യയിലേക്ക് നീങ്ങിയത്. 25000 മുതല്‍ 45000 വരെ അടി ഉയരത്തിലായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്. അഗ്നിപർവത ചാരത്തിന്റെ ഒരുകൂട്ടം ഡല്‍ഹിയിലും രാജസ്ഥാനിലും എത്തിയെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് രാജസ്ഥാന്‍റെ ആകാശത്ത് കരിമേഘപടലം എത്തിയത്. ഇത് ഹരിയാന, ഡല്‍ഹി, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയും ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റർ വേഗത്തിലാണ് പടലം നീങ്ങുന്നത്.

വ്യോമഗതാഗതത്തിന് ഭീഷണിയാകാമെന്നതിനാല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ വിമാനക്കമ്ബനികള്‍ക്ക് സുരക്ഷാനിർദേശം നല്‍കിക്കഴിഞ്ഞു. കരിമേഘപടലം കണക്കിലെടുത്ത് ഇന്ധനം, റൂട്ട്, ഉയരം എന്നിവയില്‍ പ്ലാനിങ് നടത്തണം. എൻജിൻ തകരാറിനും കരിമേഘ പടലം കാരണമായേക്കാം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഇത്യോപ്യയിലെ അഫാര്‍ പ്രദേശത്തുള്ള ഹയ്ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഹയ്ലി ഗബ്ബി തീ തുപ്പുന്നത്. ഇതോടെ അയല്‍ഗ്രാമമായ അഫ്ഡേറ ചാരപ്പുകയിലും പൊടിയിലും മുങ്ങി.

ചെങ്കടല്‍, യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് വലിയ കരിമേഘപടലങ്ങളുമെത്തി. നിലവില്‍ അറബിക്കടലിന്‍റെ വടക്കുഭാഗത്തായാണ് കരിമേഘപടലം നില്‍ക്കുന്നത്. എത്റ, അഫ്ഡേറ നഗരങ്ങളില്‍ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഭാഗമായുള്ള ചെറു ചലനങ്ങളും അനുഭവപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News