Enter your Email Address to subscribe to our newsletters

New delhi, 25 നവംബര്‍ (H.S.)
നക്സലിസല്‍ മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അടുത്ത് സുരക്ഷാ സേന. ഉന്നത മാവോവാദി കമാന്‍ഡര്‍ മദ്വി ഹിദ്മയെ വധിച്ചതോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കീഴടങ്ങുന്നത്. ഒരുകാലത്ത് പ്രാദേശിക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും സൈനിക വിഭാഗത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ദേവുജി, സായുധ പോരാട്ടത്തിന്റെ പ്രതാപകാലത്ത് സോണല്‍ കമ്മിറ്റികളെ സജീവമാക്കി നിര്‍ത്തിയ ഭരണപരമായ ബുദ്ധികേന്ദ്രം ഗണേഷ് ഉയ്കെ എന്നിവര്‍ മാത്രമാണ് അവശേഷിക്കുന്ന കമാന്‍ഡര്‍മാര്‍. ല്‍ ഇരുവരും ഗുരുതരമായ രോഗങ്ങളാല്‍ വലയുകയും, വിശ്വസ്ത പ്രവര്‍ത്തകരുടെ സഹായത്താല്‍ കഴിയുകയുമാണ്. ഇതോടെയാണ് കീഴങ്ങാന്‍ തീരുമാനിച്ചത്.
മ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍, 'ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന്' 2026 ഫെബ്രുവരി 15 വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സമയം ആവശ്യപ്പെട്ട് കത്തയച്ചു. മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഢ് പ്രത്യേക സോണല്‍ കമ്മിറ്റി എഴുതിയ കത്തില്‍, 'അനിഷ്ടസംഭവങ്ങളില്ലാത്ത കീഴടങ്ങലിന്' സൗകര്യമൊരുക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവരോട് മാവോവാദികള്‍ ആവശ്യപ്പെട്ടു. പ്രത്യേക സോണല്‍ കമ്മിറ്റിയുടെ വക്താവായ അനന്ത് ഒപ്പിട്ട കത്ത് നവംബര്‍ 22-നാണ് പുറത്തിറക്കിയിരിക്കുന്നത്.
2026 മാര്‍ച്ച് 31-നകം രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. 'ഫെബ്രുവരി 15 വരെ സമയം നല്‍കണം. അതുവരെ, മൂന്ന് സംസ്ഥാന സര്‍ക്കാരുകളും സംയമനം പാലിക്കണമെന്നും അവരുടെ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു' കത്തില്‍ പറയുന്നു. ഇത്രയധികം സമയം ചോദിക്കുന്നതില്‍ തങ്ങള്‍ക്ക് ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലെന്നും മാവോവാദികള്‍ വ്യക്തമാക്കി.
ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ തലയ്ക്ക് 48 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഒന്‍പത്പേരുള്‍പ്പെടെ 15 മാവോവാദികള്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. അഞ്ചു സ്ത്രീകളുള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയിലെ അംഗങ്ങളാണ് കീഴടങ്ങിയതെന്ന് പോലീസ് സൂപ്രണ്ട് കിരണ്‍ ചവാന്‍ പറഞ്ഞു. കീഴടങ്ങിയവര്‍ക്ക് സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിപ്രകാരം 50,000 രൂപവീതം സഹായം നല്‍കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഛത്തീസ്ഗഢില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെടെ 2150-ലധികം മാവോവാദികള്‍ കീഴടങ്ങിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S