Enter your Email Address to subscribe to our newsletters

Ayodhya, 25 നവംബര്‍ (H.S.)
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് വിളംബരം ചെയ്യുന്ന ധ്വജാരോഹണം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നിര്‍വഹിക്കും. അയോധ്യയിലെ പ്രധാനക്ഷേത്രങ്ങളിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും. ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു.
രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് കൊടി ഉയര്‍ത്തുക. 11.58-നും ഒരുമണിക്കും ഇടയിലാണ് ചടങ്ങ്. പത്തടി ഉയരവും ഇരുപത് അടി നീളവും ത്രികോണാകൃതിയിലുമുള്ള കൊടിയില്‍ ഓം, ഉദയസൂര്യന്‍, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. രാമരാജ്യത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അന്തസ്സ്, ഐക്യം സാംസ്‌കാരികത്തുടര്‍ച്ച എന്നിവയുടെ സന്ദേശമാണ് പതാക നല്‍കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഹരിയാനയിലെ കുരുക്ഷേത്രയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇവിടെ ഗീതാ മഹോത്സവത്തിലും ശ്രീ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാര്‍ഷികത്തിലും പങ്കെടുക്കും. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കും. രാവിലെ 10 മണിയോടെ പ്രധാനമന്ത്രി സപ്തമന്ദിര്‍ സന്ദര്‍ശിക്കും. ഇതിനുശേഷം അദ്ദേഹം ശേഷാവതര്‍ ക്ഷേത്രം സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി മാതാ അന്നപൂര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കും. ഇതിനുശേഷം അദ്ദേഹം രാം ദര്‍ബാര്‍ ഗര്‍ഭഗൃഹം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തും. തുടര്‍ന്ന് അദ്ദേഹം രാം ലല്ല സന്ദര്‍ശിക്കും.
വൈകുന്നേരം 5:45 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീമദ് ഭഗവദ് ഗീതയുടെ ദിവ്യ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബ്രഹ്‌മ സരോവര്‍ സന്ദര്‍ശിച്ച് ആരാധന നടത്തും.
---------------
Hindusthan Samachar / Sreejith S