അയോധ്യ രാമക്ഷേത്രത്തില്‍ ധ്വജാരോഹണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; സര്‍സംഘചാലക് മോഹന്‍ ഭാഗവതും പങ്കെടുത്തു
Ayodhya, 25 നവംബര്‍ (H.S.) അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്ത. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രിക്കൊപ്പം ടങ്ങില്‍ പങ്കെടുത്തു. അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര
ayodhya


Ayodhya, 25 നവംബര്‍ (H.S.)

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്ത. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രിക്കൊപ്പം ടങ്ങില്‍ പങ്കെടുത്തു. അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്റെ ആദര്‍ശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തില്‍ ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയര്‍ത്തിയത്. രാമന്റെയും സീതയുടെയും വിവാ?ഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടക്കുന്നത്.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ രാം ലല്ല ഗര്‍ഭഗൃഹത്തില്‍ പൂജ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മാതാ അന്നപൂര്‍ണ്ണാ മന്ദിറിലും പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. ക്ഷേത്രപരിസരത്തെ സപ്തമന്ദിരത്തിലും അദ്ദേഹം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. മഹര്‍ഷി വസിഷ്ഠന്‍, മഹര്‍ഷി വിശ്വാമിത്രന്‍, മഹര്‍ഷി അഗസ്ത്യന്‍, മഹര്‍ഷി വാല്‍മീകി, ദേവി അഹല്യ, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളാണ് സപ്തമന്ദിരത്തിലുള്ളത്. ഇതിനുശേഷം രാമക്ഷേത്ര പരിസരത്തെ ശേഷാവതാര ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

പ്രധാനമന്ത്രി മോദി ഇന്ന് അയോധ്യയില്‍ റോഡ് ഷോ നടത്തിയിരുന്നു, ചടങ്ങിനായി രാമക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ത്രിവര്‍ണ്ണ പതാകയേന്തി നൂറുകണക്കിന് ഭക്തരാണ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News