Enter your Email Address to subscribe to our newsletters

Kochi, 25 നവംബര്‍ (H.S.)
മനസ്സില്‍ പാടിപ്പതിഞ്ഞ ഉശിരന്‍ സംഭാഷണങ്ങളും, ജനകീയ പ്രശ്‌നങ്ങളില്‍ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സില്‍ നിറഞ്ഞാടിയ ഭരത്ചന്ദ്രന്‍ ഐ..പി.എസ്. വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ ജനുവരിയില്‍ എത്തുന്നു.നൂതന സാങ്കേതിക മികവില്‍ 4k അറ്റ്‌മോസില്‍ റീ മാസ്റ്റര്‍ ചെയ്തു കൊണ്ടാണ് കമ്മീഷണര്‍ എത്തുന്നത്.
മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കമ്മീഷണര്‍
സുരേഷ് ഗോപി എന്ന നടനെ സൂപ്പര്‍ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു ഭരത് ചന്ദ്രന്‍ ഐ.പി.എസ്. ചിത്രം കേരളത്തില്‍ വന്‍ വിജയം നേടിയപ്പോള്‍ തമിഴിലും, തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും ചിത്രം വലിയ വിജയം നേടുകയുണ്ടായി.
തെലുങ്കില്‍ നൂറു, ദിവസത്തിനുമേല്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് തമിഴിലും തെലങ്കിലും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.
സുരേഷ്‌ഗോപി ചിത്രങ്ങളുടെ ഡബ്ബിംഗ് റൈറ്റിന് വലിയ ഡിമാന്റും ഉണ്ടായി. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്.
രതീഷ് ശോഭന, രാജന്‍. പി.ദേവ്, വിജയ രാഘവന്‍്, ബൈജു സന്തോഷ്,ഗണേഷ് കുമാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കമ്മീഷണറിലും, അതിനു തുടര്‍ച്ചയായി എത്തിയ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സിലും ഉപയോഗിച്ച പശ്ചാത്തല സംഗീതം പ്രേഷകരെ ഏറെ ആവേശം കൊള്ളിക്കാന്‍ പോന്നതായി. പുതിയ കമ്മീഷണറില്‍ പശ്ചാത്തല സംഗീതം പുനരാവിഷ്‌ക്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോണ്‍സാണ് .
---------------
Hindusthan Samachar / Sreejith S