എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നു ലഹരി കടത്ത്; 2 പേർ അറസ്റ്റിൽ
Kerala, 25 നവംബര്‍ (H.S.) കോഴിക്കോട്∙ എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നു ലഹരി മരുന്ന് കടത്തിയ രണ്ടു പേരെ സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. തിരുവണ്ണൂർ നട ഇർഫാൻസ് ഹൗസിൽ മുഹമ്മദ്
എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നു ലഹരി കടത്ത്; 2 പേർ അറസ്റ്റിൽ


Kerala, 25 നവംബര്‍ (H.S.)

കോഴിക്കോട്∙ എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ മറവിൽ ബെംഗളൂരുവിൽ നിന്നു ലഹരി മരുന്ന് കടത്തിയ രണ്ടു പേരെ സിറ്റി ഡാൻസാഫും കസബ സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടി. തിരുവണ്ണൂർ നട ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്നു 250 ഗ്രാം എംഡിഎംഎ, 90 എക്‌സ്റ്റസി ഗുളിക, 1.5 ഗ്രാം വരുന്ന 99 എൽഎസ്ഡി സ്റ്റാംപ് എന്നിവയും കണ്ടെടുത്തു.

പിടികൂടിയ ലഹരി മരുന്നിന് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.മാങ്കാവിൽ ഡ്രീം പാത്ത് എജ്യുക്കേഷൻ കൺസൽറ്റൻസി നടത്തുന്ന സംഘം തുടർച്ചയായി ബെംഗളൂരുവിൽ പോകുന്ന വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷിക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോൾ ഇവർ ബെംഗളൂരുവിൽ നിന്നു ശേഖരിച്ച ലഹരി മരുന്ന് മറ്റൊരു ബസിൽ വരുന്നതായി വിവരം ലഭിച്ചു.അടുത്ത ബസിൽ പ്രതികൾ ബുക്ക് ചെയ്ത വാട്ടർ ഹീറ്റർ പൊലീസ് കണ്ടെടുത്തു. ഹീറ്ററിനുള്ളിൽ സ്റ്റിക്കർ ഒട്ടിച്ച് ലഹരി മരുന്ന് കടത്തുകയായിരുന്നു. തുടർന്ന് കസബ എസ്ഐ സനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മുൻപും ഇതേ രീതിയിൽ ലഹരി വസ്തുക്കൾ എത്തിച്ചതായി പ്രതികൾ പൊലീസിനോട് പറഞ്ഞു

---------------

Hindusthan Samachar / Roshith K


Latest News