Enter your Email Address to subscribe to our newsletters

west bengal, 25 നവംബര്‍ (H.S.)
എസ്‌ഐആറില്‍ പോരാട്ടം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിനു പുറമെ തെരഞ്ഞെടുപ്പ് വരാനിക്കുന്ന തമിഴ്‌നാട്, അസം, കേരളം എന്നിവിടങ്ങളിലും വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കുന്നതില്‍ പ്രത്യേക അജണ്ടയുണ്ട്. എന്തിനാണ് ഇത്ര തിരക്കിട്ട് എസ്.ഐ.ആര്‍ നടപ്പാക്കുന്നത്? തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തീര്‍ക്കേണ്ടത് ആര്‍ക്കാണ്? മൂന്ന് വര്‍ഷമെടുത്ത് പതിയെ ചെയ്താല്‍ എന്താണ് പ്രശ്‌നം. ഇക്കാലമത്രയും അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? അതിര്‍ത്തി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ആരുടേതാണ്? എയര്‍പോര്‍ട്ടുകളും കസ്റ്റംസുമെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമീഷന്‍ ഇപ്പോള്‍ 'ബി.ജെ.പി കമീഷനാ'ണ് എന്നും മമത വിമര്‍ശിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ അധികാരം പിടിക്കുമെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെയും മമത തള്ളി. ബംഗാളില്‍ ജയിക്കാന്‍ ബി.ജെ.പി ഗുജറാത്ത് കൈവിടേണ്ടി വരുമെന്ന് മമത പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ബി.ജെ.പി തോല്‍ക്കാന്‍ പോകുകയാണ്. ബംഗാള്‍ ജയിക്കാനായി അവര്‍ ഗുജറാത്തില്‍ തോല്‍ക്കും'' -നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ബംഗഗാവില്‍ എസ്.ഐ.ആര്‍ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു.
---------------
Hindusthan Samachar / Sreejith S