Enter your Email Address to subscribe to our newsletters

Pathanamthitta, 25 നവംബര്‍ (H.S.)
പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിൽ.
അതേസമയം നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്നതാണ് എന്ന് കണ്ടെത്തി . ലൈസന്‍സില്ലാതെ ആയിരുന്നു ഇവയുടെ പ്രവര്‍ത്തനം. തുടർന്ന് ഹോട്ടല്‍ നടത്തിപ്പിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.
---------------
Hindusthan Samachar / Roshith K