പാലത്തായി കേസിലെ പ്രോസിക്യൂട്ടറെ അഭിനന്ദിച്ച് ഷുക്കൂർ വക്കിൽ
Kannur, 26 നവംബര്‍ (H.S.) പോക്സോ കേസുകളിൽ പലതും കൂറുമാറ്റവും, കാലതാമസവും തുടങ്ങി പല കാരണങ്ങളാൽ എങ്ങുമെത്താതെ പോകുന്ന സ്ഥിതിയുണ്ട്. അത്തരം സാഹചരയത്തിലും ഇരകൾക്ക് നീതി കിട്ടാൻ ഏതറ്റംവരെയും പോകുന്ന വക്കീൽ ഒരുാശ്വാസമാണ്. ധൈര്യമാണ്. പാലത്തായി കേസിലെ പ്
Advocate Shukoor


Kannur, 26 നവംബര്‍ (H.S.)

പോക്സോ കേസുകളിൽ പലതും കൂറുമാറ്റവും, കാലതാമസവും തുടങ്ങി പല കാരണങ്ങളാൽ എങ്ങുമെത്താതെ പോകുന്ന സ്ഥിതിയുണ്ട്. അത്തരം സാഹചരയത്തിലും ഇരകൾക്ക് നീതി കിട്ടാൻ ഏതറ്റംവരെയും പോകുന്ന വക്കീൽ ഒരുാശ്വാസമാണ്. ധൈര്യമാണ്. പാലത്തായി കേസിലെ പ്രോസിക്യൂട്ടർക്ക് ബിഗ് സല്യൂട്ട് നിൽകുകയാണ് അഡ്വ. സി ഷുക്കൂർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പാനൂർ പൊലീസ് രജിസ്റ്റർ ചെയ്തതും പിന്നീട് പാലത്തായി പപ്പൻ കേസ് എന്നു അറിയപ്പെട്ട കേസിൽ അഡ്വ. ഭാസുരി പി.എം. ആയിരുന്നു തലശ്ശേരി പോക്‌സോ കോടതിയിൽ പ്രോസിക്യൂട്ടർ.

ഭാസുരി വക്കീലിനോട് ഇക്കാര്യം സംസാരിക്കുമ്പഴൊക്കെ ഏറ്റവും വലിയ വെല്ലു വിളിയായി പറഞ്ഞത് കുട്ടിയുടെ മൊഴി എടുക്കുന്നതായിരുന്നു.മോൻ ഉണ്ടായ കാര്യങ്ങൾ കൃത്യമായി പറഞ്ഞു, ഉപ്പയും ഉമ്മയും മദ്രസയിലെ മറ്റു അധ്യാപകരും ഒക്കെ കൂറു മാറി,അവൻ്റ മാത്രം മൊഴിയിൽ അയാൾക്ക് ഇരട്ട ജീവപര്യന്തം കോടതി നൽകി. കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം;

ലൈംഗിക പീഢന കേസുകളിലും പോക്സോ കേസുകളിലും ഇരയാക്കപ്പെടുന്നവർ സാക്ഷി കൂട്ടിൽ കയറിയാൽ അവർക്കുള്ള ഏക ആശ്രയം അവരുടെ കൂടെ നിൽക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രോസിക്യൂട്ടർമാരാണ്.

നിലവിലുള്ള നിയമം അനുസരിച്ച് സംസ്ഥാനം ഭരിക്കുന്ന സർക്കാർ , ജില്ലാ കലക്ടർമാർ ജില്ലാ ജഡ്ജ്മാരുമായി ആലോചിച്ചു ഉണ്ടാക്കുന്ന പട്ടികയിൽ നിന്നും നിയമിക്കുന്നവരാണ് പബ്ലിക് പ്രോസിക്യൂട്ടർമാർ. പോക്‌സോ കോടതികളിൽ , സെപ്ഷ്യൽ പ്രോസിക്യൂട്ടർമാരാണ്.

സാക്ഷി കൂട്ടിൽ കയറിയാൽ , കോടതി മുഴുവൻ ആ സാക്ഷിക്കെതിരെ ഒരു ഗൂഢാലോചന നടത്തും, അവിടെ ഇരിക്കുന്ന അഭിഭാഷകരും അഭിഭാഷക ക്ലാർക്കുമാരും എല്ലാവരും സാക്ഷി മുഖ്യ വിസ്‌താരത്തിൽ പ്രോസിക്യൂട്ടർ ചോദിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ, എതിർ വിസ്താരത്തിൽ പ്രതിഭാഗം വക്കീൽ ഖണ്ഡിക്കുന്നതും ഇര പിടയുന്നതും കാത്ത് ഇരിക്കുന്നതു പോലെയാണ് അനുഭവപ്പെടുക. ആ നേരം കൂട്ടിൽ നിൽക്കുന്ന മനുഷ്യരുടെ ഏക ആശ്രയം പ്രോസിക്യൂട്ടർ മാത്രമാണ്.. പ്രോസിക്യൂട്ടർക്ക് നേരെ സകല അഭിഭാഷകരും പ്രതിയോടൊപ്പം ചേർന്ന് അയാൾക്ക് പരിച തീർക്കുന്നതായി നമുക്ക് തോന്നും.

പാനൂർ പോലീസ് രജിസ്റ്റർ ചെയ്തതും പിന്നീട് പാലത്തായി പപ്പൻ കേസ് എന്നു അറിയപ്പെട്ട കേസിൽ Adv Bhasuri P M ആയിരുന്നു തലശ്ശേരി പോക്‌സോ കോടതിയിൽ പ്രോസിക്യൂട്ടർ. നിരവധി കുഞ്ഞു മക്കൾ ലൈംഗിക പീഢനത്തിനു ഇരയായതു തൊട്ടറിയുന്ന ഒരമ്മ. നിഷ്‌കളങ്കരായ മക്കൾക്ക് നേരെ കാമ നോട്ടം എറിയുന്ന വിഷം തീണ്ട മനുഷ്യർക്കെതിരെ മക്കളെ കാക്കുവാൻ സർക്കാർ ചുമതലപ്പെടുത്തിയ ആൾ.

പാലത്തായി പപ്പൻ കേസ്, അക്കൂട്ടത്തിൽ ഒന്നായിരുന്നു. നിരവധി സാക്ഷികൾ, അത്ര തന്നെ രേഖകളും മുതലുകളും അതിനേക്കാൾ അപ്പുറം വിവാദങ്ങളും.

പ്രതിഭാഗം അഭിഭാഷകരുടെ കൂടി സൗകര്യം പരിഗണിച്ചാണ് ട്രയൽ ഷെഡ്യൂൾ ചെയ്യുന്നത്.

2024 ഫെബ്രുവരി മുതൽ 2025 നവംബർ നീണ്ട ട്രയൽ , അവസാനം ജവർഹാൽ നെഹ്‌റു വിൻ്റെ ജന്മ ദിന മായ ശിശു ദിനത്തിൽ ബഹു കോടതി വിധിയും പറഞ്ഞു.

ഭാസുരി വക്കീലിനോട് ഈ കേസിനെ കുറിച്ചു സംസാരിക്കുമ്പോഴൊക്കെ അവർ നേരിട്ട ഏറ്റവും വലിയ വെല്ലു വിളിയായി പറഞ്ഞത് കുട്ടിയുടെ മൊഴി എടുക്കുന്നതായിരുന്നു. ആ കേസിൽ പത്തു പ്രാവശ്യമാണ് മോളുടെ മൊഴികൾ രേഖപ്പെടുത്തിയിരിക്കുന്നതു. ഓരോ അന്വേഷണ ടീമും പല തരത്തിലാണ് മൊഴികൾ എഴുതിയിട്ടുള്ളത്. അതിൽ നെല്ലും പതിരും തിരഞ്ഞ് മോളു പറഞ്ഞ കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്കി, നിയമത്തിൻ്റെ പരിധിയിൽ നിന്നും മൊഴി പറയേണ്ടതുണ്ട്. അനുഭവം ഉള്ളു പൊള്ളിക്കുന്നതു ആയതു കൊണ്ടു തന്നെ , ആ അനുഭവം മോളു കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്.

ആദ്യ ദിവസം തന്നെ മുഖ്യ വിസ്‌താരം പൂർത്തീകരിച്ചു , എതിർ വിസ്താരം തുടങ്ങിയിരുന്നു. തുടർന്നു നാലു ദിവസമാണ് എതിർഭാഗം വക്കിൽ ആ മോളെ ക്രോസ് വിസ്‌താരം നടത്തിയത്. രാവിലെ തുടങ്ങി വൈകുന്നേരം 5 , 6 മണി വരെ നീളുന്ന വിസ്‌താരം. മുതിർന്ന മനുഷ്യർക്ക് പോലും ഏറെ പ്രയാസമുണ്ടാക്കുന്ന ഘട്ടങ്ങൾ..പതർച്ചകൾ , വെറും പത്തര വയസ്സിൽ അനുഭവിച്ച ലൈംഗിക പീഢനം ഒരു നീതിന്യായ കോടതിക്കു മുമ്പാകെ പറയാനാണ് നാലര ദിവസം !

എതിർ വിസ്‌താരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോടതി ചോദിച്ചു വെറും പകുതി ദിവസം മാത്രം എടുത്ത ഉള്ള മുഖ്യ വിസ്‌കാരത്തിനാണോ ഇത്രയും നിണ്ട ക്രോസ്സ്.. ...

കൗൺസിലിംഗ് റിപ്പോർട്ടിലെ contradiction മാർക്ക്‌ ചെയ്യാൽ മടിച്ച കോടതിയെ,അതും രേഖപ്പെടുത്തി… അതു നിയമപരമല്ലെന്ന നിലപാടിലായിരുന്നു ആദ്യം കോടതി..

ഭാസുരി വക്കീൽ പറയുന്നത് ക്രോസ് കഴിഞ്ഞു വരുന്ന മോളെ ഒന്നു ഉച്ചഭക്ഷണം കഴിപ്പിക്കാൻ എടുത്ത പാട്.....

മറക്കില്ല...

ലയ്സൺ ഓഫീസർ ആയ ശ്രീജ ആണ് അതിൽ വിജയിക്കുക..

അപ്പോഴൊക്കെ മോളു പറയുന്ന ഒരു വാക്കുണ്ട് ഇനി എന്നെ കൊന്നാലും ഒരു പരാതിയും കൊടുക്കൂല

ഞാൻ പരാതി പറഞ്ഞതലെ അനുഭവിക്കുന്നത്.....

ശരിക്കും കണ്ണുനിറയും അവളുടെയും എന്റെയും.

വൈകുന്നരേം പോകുമ്പോ എന്റെ കൈയിൽ തുങ്ങി ഒരു ചോദ്യമുണ്ട്...... “നാളെയും വരണോ....,

ഞാൻ വരൂല...”

അവളെ സമാധാനിപ്പിച് വീട്ടിലേക്ക് വിട്ട്, പീറ്റേ ദിവസം അവളെ കാണുന്നത് വരെ ടെൻഷൻ അല്ല ഒരുതരം മരവിപ്പായിരുന്നു.”

പിന്നെ അവൾ ചോദിച്ച ഒരു കാര്യം ‘ഞാൻ പറയുന്നതു കോടതി വിശ്വസികുമോ?

കൊറേ ചോദ്യം മാഷോടും ചോദിച്ചു കൂടെ.’

വിചാരണക്കിടയിൽ ഡിഫെൻസ് മോളോട് ദേഷ്യപ്പെട്ടപ്പൊഴൊക്കെ

അവൾ കുട്ടിയാണെന്നു എന് പല വട്ടം എനിക്ക് ഓർമപ്പെടുത്തേണ്ടി വന്നിരുന്നു......

ഒരിക്കൽ അവൾ പറയുകയാ ‘എന്റെ സ്കൂളിൽ ആർക്കെങ്കിലും എന്നെ മനസ്സിലായി..

ആരെങ്കി ലും എന്നോട് ചോദിച്ചാൽ അന്ന് ഞാൻ പഠിപ്പ് നിർത്തും ഉറപ്പാ...’

എന്നാൽ വിധി വന്നപ്പോ എന്നെ കെട്ടിപിടിച്ച് അവൾ പറഞ്ഞു ‘ഇനി ഞാൻ പറയട്ടെ ഞാൻ ആണ് പാലത്തായി ലെ കുട്ടീ എന്ന്.....,’

ആ ചോദ്യം അത്രയും സന്തോഷത്തോടെ ഇരുന്ന എന്നെ കരയിപ്പിച്ചു......

അവൾ എന്നും എന്റെ നെഞ്ചിൽ ഒരു തേങ്ങലായി ഉണ്ടാകും..

കേസ് നടത്തുമ്പോൾ ഇതുപോലെ കുറച്ച് മക്കൾ മനസ്സിൽ ഉടക്കി നിൽക്കും..

ഇത്രയും അനുഭവിച്ച ആ മകളുടെ ഉമ്മയെ ഈ കേസിൽ ഞങ്ങൾ വിസ്‌തരീച്ചില്ല...

അവർ എല്ലാം കൊണ്ടും തകർന്നിരുന്നു..അവരെ എങ്ങിനെയാണ് വിസ്തരിക്കുക.

വിചാരണയിൽ ആദ്യ അന്വേഷണം നടത്തിയ ഓഫീസർ കൂട്ടിൽ കയറി ഒരു കസർത്ത് പറയാൻ നോക്കി hostile ആക്കും എന്ന് തോന്നിയപോ കോടതി ഇടപെട്ട് എന്നോട് ചോദിച്ചിരുന്നു ഭവിഷത് അറിയോന്ന്?

എന്റെ മറുപടി,

ഇത് അറിയുന്നവൻ തനയാ കൂട്ടിൽ നിൽക്കുന്നത് ,എനിക്ക് അയാളുടെ ഭവിഷത് നോക്കേണ്ട.. എനിക്ക് കുട്ടിയുടെ കേസ് ആണ് പ്രാധാന്യം...ഞാൻ മാറില്ല എന് തോന്നിയപ്പോൾ അയാൾ സത്യം പറയുവാൻ തയ്യാറായി '

ചില ദിവസം ആകെ തകർന്ന് പോകും ,

അപ്പോഴൊക്കെ കൂടെ നിന്നത് ബിപിസ് എന്ന് വിളിക്കുന്ന ശശിയേട്ടൻ Sasi Baliyeriആണ്. Sir തന്ന ഒരു ഊർജം ചെറുതല്ല എന്നെ സംബധിച്ചു .വളരെ പ്രധാനമായിരുന്നു എതിർഭാഗം വക്കീലന്മാരുടെ ഒരു വലിയ ടീം ഉണ്ടാകുമ്പോ...ഞാൻ ഒറ്റക്ക്....

ജനയ്‌സ് പറയും ,വന്നാൽ ആകെ ടെൻഷൻ ആകും എന്ന്...

ശരിക്കും Adv Janaise കുട്ടിയുടെ രക്ഷിതാവായിരുന്നു...

മറ്റൊരു പ്രതിസന്ധി ഗവർമെൻ്റ് കൗൺസിലർ മാർ പ്രതിഭാഗം സാക്ഷികൾ ആയി വന്നതായിരുന്നു കോടതിയിൽ അവർ ,പ്രതിഭാഗം കേസാണ് പറഞ്ഞത്, അതു കൊണ്ട് വിധിന്യായത്തിൽ അവരെ കുറിച്ചു പ്രത്യേകം പറയുന്ന നില വന്നു

അടുത്ത പ്രതിഭാഗം സാക്ഷിയായി ഒരു ഡിവൈ എസ് പിയും

സർക്കാർ ശമ്പളം പറ്റി പ്രതിഭാഗം ചേർന്ന ആൾക്കാരെ വിധി ന്യായത്തിൽ ബഹു ജഡ്ജ് ജലജാറാണി മാഡം എടുത്തു പറയുന്നുണ്ട്.

ആ മോളുടെ എതിർ വിസ്‌താരം 250 പേജിലാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത് , എതിർ വിസ്‌താരം നടത്തിയിട്ടും കുട്ടിയുടെ മൊഴി പോക്‌സോ നിയമത്തിലെ വകുപ്പ് 29 മറി കടക്കുവാൻ അവർക്ക് സാധിച്ചില്ല.

ആ കേസിൻ്റെ പ്രോസിക്യൂഷൻ ഘട്ടത്തിൽ നേരിട്ട വെല്ലു വിളികൾ പലതായിരുന്നു അവർ ഇനിയും പറയുവാൻ എത്ര ബാക്കി കിടക്കുന്നു

ഇങ്ങിനെ അതീവ ഗൗരവത്തിൽ സർക്കാറും പോലീസും പ്രോസിക്യൂഷനും ഒത്തു ഒരുമിച്ചു പ്രവർത്തിച്ചതു കൊണ്ടാണ് ആ മോൾക്ക് ഇന്നു ചിരിക്കുവാൻ കഴിയുന്നതു ..

ഈ വിധി പ്രതിഭാഗത്തിനു നീരസം ഉണ്ടാക്കുമെന്നു ഉറപ്പാണ് , കുട്ടിയോടൊപ്പം ഉണ്ടെന്നു കരുതുന്നവരും വിധിയിലേക്ക് നയിച്ച പ്രോസിക്യൂഷൻ സംവിധാനത്തെ പഴി പറയുന്നതു കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും

വക്കീൽ ഒന്നു നിർത്തി

നിങ്ങൾക്ക് അറിയോ ?

ഞാൻ കാതു അവർക്ക് നൽകി ,

ഒരു കേസിൽ , ഇരയായ പതിനാലു വയസ്സുകാരനെയും കൂട്ടി വിചാരണ ദിവസം രാവിലെ 10 മണിക്ക് സമൻസുമായി ഓഫീസിൽ ഉപ്പയും ഉമ്മയും വന്നു . അധ്യാപകൻ തന്നെ പ്രതി , രക്ഷിതാക്കൾ സമ്മർദ്ദത്തിനു കീഴ്പ്പെട്ടു കേസ് ഒത്തു തീർപ്പിനു വന്നതാണ് . ഉപ്പയും ഉമ്മയും പറയുന്നതു മുഴുവൻ കുട്ടി കേൾക്കുന്നുണ്ടായിരുന്നു അവൻ എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി , ഞാൻ രക്ഷിതാക്കളെ മുറിയിൽ നിന്നും മാറ്റി ,. മകനെ ചേർത്തു നിർത്തി

അയാളെ കേസിൽ നിന്നും വിട്ടാൽ , എനിക്ക് പതിനെട്ടു വയസ്സും ആറു മാസവും പ്രായമായാൽ ഞാൻ അയാളെ കൊല്ലും . അവൻ കിതച്ചു കൊണ്ടാണ് പറഞ്ഞു തീർത്തു .

അയാൾ കുറ്റം ചെയ്താൽ അയാളെ അല്ലെ ജയിലിൽ അയക്കേണ്ടത് ,മോൻ എന്തിനു ജേയിലിൽ പോകുന്നു ?

അയാൾ ജയിലിൽ പോകുമോ ?

മോൻ ഉള്ള കാര്യം കോടതിയിൽ ഉള്ളത് പോലെ പറഞ്ഞാൽ അയാൾ ജയിലിൽ പോകും , മോൻ പറയുമോ ?

അവൻ്റെ മുഖം തെളിഞ്ഞു

പറയാം.

CD നോക്കാനോ , വായിച്ചു കൊടുക്കാനോ നേരമില്ല , മറ്റൊരു ദിവസത്തേക്ക് മാറ്റിയാൽ അവനെ അവർ മാൻപുലേറ്റ് ചെയ്യും ,

ഞാൻ അന്നു തന്നെ കൂട്ടിൽ കയറ്റി , മോൻ ഉണ്ടായ കാര്യങ്ങൾ കൃത്യമായി പറഞ്ഞു ,

ഉപ്പയും ഉമ്മയും മദ്രസയിലെ മറ്റു അധ്യാപകരും ഒക്കെ കൂറു മാറി,

അവൻ്റ മാത്രം മൊഴിയിൽ അയാൾക്ക് ഇരട്ട ജീവപര്യന്തം കോടതി നൽകി.

വക്കീലു വല്ലാതെ വൈകാരികമായി...

പോക്സോ ദുരുപയോഗ്യത്തെ കുറിച്ചു ചില റിട്ടയേഡ് ഏമാൻമാർ വല്ലാതെ വ്യാകുല പെടുന്നതു സോഷ്യൽ മീഡിയയിൽ കണ്ടു ,

കളവായി പോക്സോ വരുന്നതിൻ്റെ നൂറു മടങ്ങ് , മക്കൾ ലൈംഗിക മായി പീഡിപ്പിക്കപ്പെട്ട കേസുകളിൽ , മുതിർന്നൻ മതവും സമുദായവും പണവും ഉപയോഗിച്ചു നമ്മുടെ നാട്ടിൽ ഒരു ഔചിത്യവും ധാർമികതയും ഇല്ലാതെ അട്ടിമറിക്കുന്നുണ്ട് .

വക്കീലെ ,

നിങ്ങളുടെ മനസ്സ് , മക്കൾക്ക് വിശക്കുമ്പോൾ ചോറു നൽകണമെന്ന വാശിയുള്ള മനസ്സ് , അതാണ് ഇരകളാക്കപ്പെടുന്ന മക്കൾക്ക് നൽകുന്ന ധൈര്യം

പാലത്തായി കേസിലെ പ്രോസിക്യൂട്ടർക്ക് ബിഗ് സല്യൂട്ട് .

ഷുക്കൂർ വക്കിൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News