ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം; എം വിൻസെന്റ് എം എൽ എ
Thiruvananthapuram, 26 നവംബര്‍ (H.S.) ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനും സർക്കാരിന് ബാധ്യതയുണ്ടെന്ന് എം വിൻസെന്റ് എം എൽ എ പറഞ്ഞു. തൊഴിലും തൊഴിൽ സ്ഥ
M Vincent


Thiruvananthapuram, 26 നവംബര്‍ (H.S.)

ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്താനും സർക്കാരിന് ബാധ്യതയുണ്ടെന്ന് എം വിൻസെന്റ് എം എൽ എ പറഞ്ഞു.

തൊഴിലും തൊഴിൽ സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലാബ് ടെക്നീഷ്യൻമാരും ഉടമകളും നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർഡിനേഷൻ കമ്മറ്റി കൺവീനർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എം എൽ എ, കുറുക്കോളി മൊയ്‌തീൻ എം എൽ എ, ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖർ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ജോർജ്ജ് തോമസ്, എസ് ടി യു സംസ്ഥാന ട്രഷറർ മാഹീൻ അബൂബക്കർ, കെ പി എൽ ഒ എഫ് സംസ്ഥാന പ്രസിഡന്റ്‌ അസീസ് അരീക്കര, എം എൽ ഒ എ സംസ്ഥാന പ്രസിഡന്റ്‌ പി കെ രജീഷ്കുമാർ, കെ പി എം ടി എ സംസ്ഥാന പ്രസിഡന്റ്‌ കെ ബാബു, എസ് വിജയൻപിള്ള, പ്രതാപ് വാസു, സലീം മുക്കാട്ടിൽ, സ്നേഹ രാമചന്ദ്രൻ, മഹിജ, നിമിഷദാസ് സംസാരിച്ചു. കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിക്ക് ആരോഗ്യ വകുപ്പ് മന്ത്രി നൽകിയ ഉറപ്പുകൾ ഒന്നര വർഷം കഴിഞ്ഞിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് ലാബ് ടെക്നീഷ്യൻ മാരും ഉടമകളും സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപ്പിച്ചത്.

പാരാമെഡിക്കൽ സ്ഥാപനങ്ങൾ സംരക്ഷിക്കുക, മെഡിക്കൽ ടെക്നീഷ്യൻമാരുടെ തൊഴിൽ ഉറപ്പാക്കുക, പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങളിലെ അപാകതകൾ പരിഹരിക്കുക, പൊതുജനാരോഗ്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള പാരാമെഡിക്കൽ കോർഡിനേഷൻകമ്മറ്റി സമരം സംഘടിപ്പിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News