Enter your Email Address to subscribe to our newsletters

Chennai, 26 നവംബര്‍ (H.S.)
തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യന്‍ ടിവികെയിലേക്ക്. വിജയുമായി സെങ്കോട്ടയ്യന്‍ കൂടിക്കാഴ്ച നടത്തുകയാണ്. എംഎല്‍എ സ്ഥാനം സെങ്കോട്ടയ്യന്‍ ഇന്ന് രാജിവച്ചു. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവുവിന് ് രാവിലെ പതിനൊന്ന് മണിയോടെയാണ് രാജിക്കത്ത് കൈമാറിയത്. തമിഴക വെട്രി കഴകത്തില്‍ അദ്ദേഹം ഉടന്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി (ഇപിഎസ്) പരസ്യമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സെങ്കോട്ടയ്യന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടത്. സെപ്റ്റംബര്‍ 5-ന് എഐഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാക്കളായ ഒ. പനീര്‍ശെല്‍വം, ടി.ടി.വി. ദിനകരന്‍, വി.കെ. ശശികല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം ഇപിഎസിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 31-നാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയത്. രാമനാഥപുരം ജില്ലയിലെ പശുംപൂണില്‍ വെച്ച് എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍, എഐഎഡിഎംകെ കാഡര്‍മാരുടെ അവകാശ വീണ്ടെടുപ്പ് കഴകം കോര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വം എന്നിവരോടൊപ്പം അദ്ദേഹം പൊതുവേദിയില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഈ നടപടി.
ദ്രാവിഡ രാഷ്ട്രീയത്തിലെ പ്രമുഖനായ സെങ്കോട്ടയ്യന്റെ വരവ് ടിവികെയ്ക്ക് വലിയ മുതല്‍ക്കൂട്ടായേക്കും. സെങ്കോട്ടയ്യനെ ഒപ്പം നിര്‍ത്താന്‍ ഭരണകക്ഷിയായ ഡിഎംകെ ശ്രമിച്ചിരുന്നു. എന്നാല്‍ വിജയിച്ചില്ല.
---------------
Hindusthan Samachar / Sreejith S