Enter your Email Address to subscribe to our newsletters

Mangalore, 26 നവംബര്‍ (H.S.)
പട്ടികവർഗ വിദ്യാർത്ഥികൾ സ്ക്കോളർഷിപ്പിനായി സമർപ്പിച്ച അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട സംഭവം അത്യന്തം ഖേദകരമാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
ഉന്നതികളിലെ വിദ്യാർത്ഥികളോടുള്ള അവഗണനയായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും സഭാധ്യക്ഷൻ പ്രതികരിച്ചു. നിറഞ്ഞ പ്രതീക്ഷയോടെയാണ് കുട്ടികൾ സ്ക്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചത്.
മനുഷ്യൻ തന്റെ ദയനീയതയിലാണ് മറ്റുള്ളവരെ സഹായത്തിനായി ആശ്രയിക്കുന്നത്. അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരത്തിൽ നിരാലംബരാക്കരുതെന്നും വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
മലങ്കരസഭയുടെ ബ്രഹ്മവാർ ഭദ്രാസനത്തിലെ റെഞ്ചിലാടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ കൂദാശയ്ക്കായി എത്തിയതായിരുന്നു ബാവാ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR