Enter your Email Address to subscribe to our newsletters

New delhi, 26 നവംബര്‍ (H.S.)
ഭരണഘടനാ ദിവസത്തില്‍ കത്തുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവൃത്തിയിലൂടെ ഭരണഘടന മൂല്യങ്ങള്‍ ശക്തിപ്പെടുത്താമെന്നും തുല്യതയും അന്തസും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിറവേറ്റപ്പെടട്ടെയെന്ന എക്‌സില്‍ പങ്കുവച്ച കത്തില്‍ മോദി പറഞ്ഞു. 2014 ല്‍ പടിക്കെട്ടുകളെ നമിച്ച് പാര്‍ലമെന്റില്‍ പ്രവേശിച്ചത് ഓര്‍മ്മപ്പെടുത്തിയും മോദി പറഞ്ഞു. ഭരണഘടനയുടെ ശക്തി കാരണമാണ് പിന്നാക്ക സാഹചര്യത്തില്‍ നിന്ന് താന്‍ പ്രധാനമന്ത്രി ആയതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ അറുപതാം വാര്‍ഷികം ഉചിതമായ രീതിയില്‍ ആചരിക്കപ്പെട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെയും മോദി പരോക്ഷമായി വിമര്‍ശിച്ചു. അന്ന് ഗുജറാത്തില്‍ ഭരണഘടന ആനപ്പുറത്തേറ്റി താനടക്കം പങ്കെടുത്ത ഘോഷയാത്ര നടന്നെന്നും മോദി പറഞ്ഞു.
പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു നേതൃത്വം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കന്നും. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതു ഭാഷകളിലുള്ള ഭരണഘടന പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്യും. ഭരണഘടന അംഗീകരിച്ചതിന്റെ 76ാംആം വാര്‍ഷികമാണ് ഈ വര്‍ഷം.
---------------
Hindusthan Samachar / Sreejith S