Enter your Email Address to subscribe to our newsletters

New delhi, 26 നവംബര്‍ (H.S.)
ഡല്‍ഹി ചെങ്കോട്ടയിലെ ബോംബ് സ്‌ഫോടന കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ സംഘം. ഫരീദാബാദില്‍ നിന്നാണ് ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. . ബോംബാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദി ഉമര്‍ ഉന്‍ നബിക്ക് അഭയം നല്‍കിയ ഷോയിബ് എന്നയാളാണ് പിടിയിലായത്. ഈ കേസില്‍ അറസ്റ്റിലായ ഏഴാമത്തെ പ്രതിയാണ് ഷോയിബ്.
നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് പുറത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് മുമ്പ് ഭീകരന്‍ ഉമറിന് ഇയാള്‍ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയിരുന്നതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി.
കാര്‍ ബോംബ് സ്ഫോടനത്തിലെ കുറ്റവാളിയായ ഉമറിന്റെ ആറ് പ്രധാന കൂട്ടാളികളെ എന്‍ഐഎ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവേര്‍ ബോംബ് സ്ഫോടന അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സി സജീവമായി സൂചനകള്‍ തേടുകയും ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി ലോക്കല്‍ പോലീസുമായി സഹകരിച്ച് നിരവധി സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടക്കുന്നുണ്ട്. മാരകമായ ആക്രമണത്തിന് പിന്നിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ എന്‍ഐഎ സംഘം ഡോ. മുസമ്മിലിനെ ഫരീദാബാദിലേക്ക് കൊണ്ടുവന്നിരുന്നു. ഡോ. ഉമറും മുസമ്മിലും വാടകയ്ക്കെടുത്ത രണ്ട് മുറികളും സംഘം സന്ദര്‍ശിച്ചു. മണിക്കൂറുകള്‍ അവിടെ പരിശോധിച്ച ശേഷം സംഘം അല്‍ ഫലാഹ് സര്‍വകലാശാലയിലും എത്തി നിരവധി പേരെ ചോദ്യം ചെയ്തു. ഈ സമയത്താണ് ഷോയിബിന്റെ പങ്ക് പുറത്തുവന്നത്. തുടര്‍ന്ന് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നത്. ഷോയിബ് ദൗജ് ഗ്രാമവാസിയാണ്.
---------------
Hindusthan Samachar / Sreejith S