Enter your Email Address to subscribe to our newsletters

Bengaluru, 26 നവംബര്‍ (H.S.)
കര്‍ണാടകയിലെ കോണ്‍ഗ്രസിലെ പ്രതിസനഅധി പ്രയോജനപ്പെടുത്താന്‍ ബിജെപി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ ഡി കെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി. ശിവകുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കും. സര്‍ക്കാരിന് ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയാണ് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെയാണ് സദാനന്ദ ഗൗഡ നിലപാട് വ്യക്തമാക്കി രം?ഗത്ത് വന്നിരിക്കുന്നത്.
നേതൃത്വമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കാത്തിരിക്കു വിളിക്കാമെന്ന് രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 1ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സെഷന് മുന്നോടിയായി കര്‍ണ്ണാടകയിലെ നേതൃമാറ്റ വിഷയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധി ശിവകുമാറിന് സന്ദേശം കൈമാറിത്. കര്‍ണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാര്‍ കഴിഞ്ഞ ഒരാഴ്ചയോളം രാഹുല്‍ ?ാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ നവംബര്‍ 29ന് ശിവകുമാര്‍ ഡല്‍ഹിക്ക് തിരിക്കുമെന്നും സോണിയ ?ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
---------------
Hindusthan Samachar / Sreejith S