Enter your Email Address to subscribe to our newsletters

Kasargode, 26 നവംബര്‍ (H.S.)
പോക്‌സോ കേസില്‍ റിമാന്‍ഡിലായ പ്രതി ജയിലിനുള്ളില്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കാസര്‍കോട് ദേളി സ്വദേശി മുബഷീര്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കാസര്‍കോട് സ്പെഷ്യല്‍ സബ്ജയിലില്‍ വച്ച് മര്‍ദനമേറ്റു എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും മുബഷീറിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.
സബ്ജയിലില്‍ കാണാന്‍ എത്തിയ ബന്ധുക്കളേട് മര്‍ദ്ദനമേറ്റ വിവരങ്ങള്‍ മുബഷീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് മര്‍ദിച്ചത് എന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. ഇന്നലെ കാണാന്‍ എത്തിയപ്പോഴും മര്‍ദജന വിവരം ആവര്‍ത്തിച്ചു പറഞ്ഞു. കൂടാതെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും, അത് കഴിക്കുമ്പോള്‍ തലയ്ക്ക് വല്ലാത്ത അവസ്ഥയാണെന്നും മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് മുബഷീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജയില്‍ അധികൃതര്‍ എത്തിച്ചത്. ഈ വിവരം ഒന്നും ബന്ധുക്കളെ അറിയിച്ചില്ല.അയല്‍വാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്. രാവിലെ അഞ്ചുമണിക്ക് മുബഷീര്‍ മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. 2016ലെ പോക്‌സോ കേസില്‍ ഈ മാസമാണ് മുബഷീര്‍ അറസ്റ്റിലായത്.
---------------
Hindusthan Samachar / Sreejith S