Enter your Email Address to subscribe to our newsletters

Mumbai, 26 നവംബര്‍ (H.S.)
26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദം ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും ഒരു വിപത്താണെന്നും ആഭ്യന്തരമന്ത്രി തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു
''ഈ ദിവസം, ഭീകരര്‍ മുംബൈയില്‍ ഒരു ഭീരുത്വം നിറഞ്ഞ ആക്രമണം നടത്തി, അത് ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ്. മുംബൈ ഭീകരാക്രമണത്തെ ധീരമായി നേരിടുകയും ആത്യന്തിക ത്യാഗം ചെയ്യുകയും ചെയ്ത ധീരരായ സൈനികരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.'' - അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ തീവ്രവാദം ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും ഒരു വിപത്താണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരായ മോദി സര്‍ക്കാരിന്റെ സീറോ ടോളറന്‍സ് നയം വ്യക്തമാണെന്നും ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ പിന്തുണ നല്‍കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S