Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 നവംബര്‍ (H.S.)
ഈ വര്‍ഷത്തെ , നാവിക ദിനാഘോഷങ്ങള്‍ 2025 ഡിസംബര്‍ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ നടക്കും. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മു പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
2025 നവംബര്‍ 29, ഡിസംബര്‍ 1 തീയതികളില്‍ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോര്‍ ബിജു സാമുവല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S