സിപിഎമ്മുകാര്‍ പ്രതികളായ ക്രിമിനല്‍ കേസ് പിന്‍വലിക്കുന്നതില്‍ എന്ത് പൊതുതാല്‍പര്യം; സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി
Kannur, 26 നവംബര്‍ (H.S.) സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുളള നീക്കത്തിലാണ് കോടതി അതൃപ്തി അറിയിച്ചത്. . 2015ല്‍ പയ്യന്നൂര്
court


Kannur, 26 നവംബര്‍ (H.S.)

സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുളള നീക്കത്തിലാണ് കോടതി അതൃപ്തി അറിയിച്ചത്. . 2015ല്‍ പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തുവെന്ന കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിമര്‍ശനം.

ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് തളിപ്പറമ്പ് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.പ്രശാന്ത് കേസ് തള്ളുകയായിരുന്നു. എന്തു പൊതുതാല്‍പര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് കോടതി ചോദിച്ചു. പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. 13 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

സിപിഎംഎസ്ഡിപിഐ സംഘര്‍ഷത്തെത്തുടര്‍ന്ന് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എസ്‌ഐ ആയിരുന്ന കെ.പി.ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ടാണ് ആക്രമിച്ചത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News