Enter your Email Address to subscribe to our newsletters

Kollam, 26 നവംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്‌ലയില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെി ഇന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് പത്മകുമാറിന്റെ വിശദമായ ചോദ്യം ചെയ്യല്‍. പത്മകുമാര്‍ എന്ത് പറയും എന്നതില്‍ സിപിഎമ്മിനും ആശങ്കയുണ്ട്. തദ്ദേശ തിരിഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയ ആകെ പ്രതിരോധത്തിലാക്കുന്ന എന്തെങ്കിലും പത്മകുമാര്‍ പറയുമോ എന്നാണ് സിപിഎം നോക്കി ഇരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പത്മകുമാറിന്റെ വിദേശ യാത്രകളിലും വ്യക്തത തേടുന്നുണ്ട്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ എല്ലാ ഗൂഢാലോചനകളുടേയും തുടക്കം പത്മകുമാറില്‍ നിന്നാണ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയാണ് സിപിഎമ്മിനെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്. ഈമൊഴിയില്‍ പത്മകുമാര്‍ ഉറച്ചു നിന്നാല്‍ അന്വേഷണം അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തും.
അന്വേഷണത്തിന് ഹൈക്കോടതി നല്‍കിയ സമയപരിധിയും അവശേഷിക്കുകയാണ്. അതുകൊണ്ട് തന്നെ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് മുന്നില്‍ സര്‍പ്പിക്കും. ഇത് പരിശോധിച്ച ശേഷം കോടതിയില്‍ നിന്നും സര്‍ക്കാരിന് എതിരെ പരാമര്‍ശം ഉണ്ടാകുമോ എന്നും സിപിഎമ്മിന് ആശങ്കയുണ്ട്.
---------------
Hindusthan Samachar / Sreejith S