പത്മകുമാരിനെ രണ്ട് ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു; വിശദമായി ചോദ്യം ചെയ്യും
kollam, 26 നവംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എസ്.ഐ.ടി കസ്റ്റഡിയില്‍. കൊല്ലം വിജിലന്‍സ് കോടതി രണ്ട് ദിവസത്തേക്കാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തുടര്‍ന്ന് കൊല
padmakumar


kollam, 26 നവംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ എസ്.ഐ.ടി കസ്റ്റഡിയില്‍. കൊല്ലം വിജിലന്‍സ് കോടതി രണ്ട് ദിവസത്തേക്കാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തന്ത്രിമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്മകുമാറിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്‌തേക്കും.

കേസില്‍ അന്വേഷണസംഘത്തിന് ഹൈകോടതി അനുവദിച്ച ആറാഴ്ച സമയപരിധി നാളെ കഴിയാനിരിക്കെ ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നല്‍കുന്ന മൊഴി ഇനി നിര്‍ണായകമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ എസ്.ഐ.ടി വിശദമായ പരിശോധന നടത്തും. സാമ്പത്തിക ഇടപാടുകളിലും വിദേശയാത്രകളിലും വ്യക്തത വരുത്തുകയും ചെയ്യും.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിമാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. ഉണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നും അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്രകാരമെന്നും തന്ത്രിമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് ചുമതലയെന്നും തന്ത്രിമാര്‍ പറഞ്ഞു. എസ്.ഐ.ടി ഓഫിസിലെത്തിയാണ് ഇരുവരും മൊഴി നല്‍കിയത്.

പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ സിപിഎമ്മിനും നിര്‍ണായകമാണ്. പ്മകുമആറില്‍ നിന്നും എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അന്വേഷണം അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും എത്തും.

---------------

Hindusthan Samachar / Sreejith S


Latest News