Enter your Email Address to subscribe to our newsletters

Pathanamthitta, 26 നവംബര്‍ (H.S.)
പത്തനംതിട്ടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് എട്ടു വയസുകാരി മരിച്ചു. തൂമ്പാക്കുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആദിലക്ഷ്മിയാണ് മരിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരപരിക്കേറ്റു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.
വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. ആറ് കുട്ടികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വളരെ താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിട്ടിയ വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. മറ്റ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
---------------
Hindusthan Samachar / Sreejith S