Enter your Email Address to subscribe to our newsletters

New delhi, 26 നവംബര്‍ (H.S.)
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനെ കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. എസ്‌ഐആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ്‌ഐആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുക.
ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും.ഹര്‍ജികളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി സുപ്രിംകോടതി തേടിയിരുന്നു.
കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ സിപിഐഎം, സിപിഐ ,കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചത്.
---------------
Hindusthan Samachar / Sreejith S