Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 നവംബര്‍ (H.S.)
വോട്ടര്‍ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നത് പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിധത്തില്‍ ആവരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യസേവനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ നിലവില്‍ രംഗത്തിറക്കുന്നത് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധത്തില്‍ സമയക്രമം നിശ്ചയിച്ചാണ്. വോട്ടര്‍ പട്ടിക പുതുക്കല്‍ പോലെ ഗൗരവമായ പ്രവൃത്തികളില്‍ പഠനസമയം മാറ്റി വച്ച് വിദ്യാര്‍ത്ഥികളെ വിനിയോഗിക്കുന്നതില്‍ അധ്യാപക സമൂഹത്തിന് ആശങ്കകളുണ്ട്. പ്രവൃത്തിയുടെ ഗൗരവം വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ജനിപ്പിച്ച് അവരുടെ പഠനത്തെ ബാധിക്കുമെന്ന ഉത്ക്കണ്ഠ രക്ഷാകര്‍തൃ സമൂഹത്തിനുമുണ്ട്.
ഇവ രണ്ടും കണക്കിലെടുക്കാതെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമ്മര്‍ദ്ദത്തിലാക്കിക്കൂടാ - മന്ത്രി ഡോ. ബിന്ദു പ്രസ്താവനയില്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S