പുതുച്ചേരിയില്‍ വിജയ്യുടെ റോഡ് ഷോ; അനുമതി തേടി ടിവികെ
Kerala, 26 നവംബര്‍ (H.S.) പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. ഡിസംബര്‍ അഞ്ചിന് റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ
vijay


Kerala, 26 നവംബര്‍ (H.S.)

പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ ടിവികെ അധ്യക്ഷന്‍ വിജയ്. ഡിസംബര്‍ അഞ്ചിന് റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തില്‍ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എന്‍ഡിഎ നേതാവുമായ എന്‍.രംഗസ്വാമി വിജയ്യുടെ ആരാധകന്‍ കൂടിയാണ്. തമിഴ്‌നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

കരൂര്‍ ദുരന്തത്തിന് ശേഷം വിജയുടെ റോഡ് ഷോകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് അന്ന മരിച്ചത്. ഇതില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News