ബി എൽ ടി ബിൽഡ് ഡിസൈനിങ് അവാർഡ് 2024 ശ്രീജിത്ത് ശ്രീനിവാസിന്; വാസ്തു കലയിലെ നൂതന ആശയങ്ങൾക്കാണ് അവാർഡ്.
Kochi, 29 നവംബര്‍ (H.S.) കെട്ടിട നിർമ്മാണ രൂപകല്പനയില്‍ അന്താരാഷ്ട്ര ഡിസൈനിങ് അവാർഡായി ബി .എല്‍. ടി ബില്‍റ്റ് ഡിസൈനിങ് അവാർഡ് 2024 ആർക്കിടെക്ട ശ്രീജിത്ത് ശ്രീനിവാസിന്. സ്വിറ്റ്സർലാൻ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ. സി. ഗ്രൂപ്പ് ആണ് (3സി ഗ്രൂപ
Built designing awards


Kochi, 29 നവംബര്‍ (H.S.)

കെട്ടിട നിർമ്മാണ രൂപകല്പനയില്‍ അന്താരാഷ്ട്ര ഡിസൈനിങ് അവാർഡായി ബി .എല്‍. ടി ബില്‍റ്റ് ഡിസൈനിങ് അവാർഡ് 2024 ആർക്കിടെക്ട ശ്രീജിത്ത് ശ്രീനിവാസിന്.

സ്വിറ്റ്സർലാൻ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രീ. സി. ഗ്രൂപ്പ് ആണ് (3സി ഗ്രൂപ്പ്) കെട്ടിട നിർമ്മാണ മേഖലയിലെ മികവിന്റെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത് .

ശ്രീജിത്തിൻ്റെ വാസ്‌തുശില്‌പ കലയിലെ നിസ്തുലമായ പ്രാഗല്ഭ്യവും നൂതനാശയങ്ങള്‍ പ്രാവർത്തികമാക്കി മികച്ച കെട്ടിട നിർമ്മാണം സാധ്യമാക്കുന്നതിനുള്ള കഴിവും പരിഗണിച്ചാണ് ഈ അവാർഡ് നല്‍കിയത് . അന്താരാഷ്ട്ര തലത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളില്‍ പ്രകടമായ വാസ്‌തു ശില്പഭംഗിയും ആകർഷിണീയതയും കണക്കിലെടുത്താണ് ഈ അവാർഡിന് പരിഗണിച്ചത് . അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ കെട്ടിട ഡിസൈനർമാർ ആണ് അവാർഡ് നിർണ്ണയസമിതിയിലെ അംഗങ്ങള്‍. സ്വിറ്റ്സർലൻഡിലെ മ്യൂറിച്ചില്‍ നടന്ന, അതി വിശിഷ്‌ട വ്യക്‌തികള്‍ പങ്കെടുത്ത സദസ്സില്‍ വച്ച്‌ നവംബർ 21-ാം തീയതി ഈ അവാർഡ് ശ്രീജിത്തി ശ്രീനിവാസ് ഏറ്റുവാങ്ങി.

ബ്രിക് ഡിസൈൻ ഉള്‍പ്പടെ വാസ്‌തുശില്‌പ കലയിലെ മികച്ച ഡിസൈനർക്കുള്ള അന്താരാഷ്ട്ര അവാർഡുകള്‍ക്ക് 2020 ലും 2023 -ലും ശ്രീജിത്ത് ശ്രീനിവാസ് അർഹനായിട്ടുണ്ട്.

സംസ്ഥാന മുൻ ലേബർ കമ്മീഷണറും ഭാരതീയ വിദ്യാഭവൻ ഓണററി സെക്രട്ടറിയുമായ എസ്. ശ്രീനിവാസിൻ്റെയും മെഡിക്കല്‍ കോളേജിലെ റിട്ട. അസോഷിയേറ്റ് പ്രഫസർ ഡോ. ജി. സുലോചനയുടെയും മകനാണ്. ആർക്കിടെക്റ്റ് ബി. വിജിയാണ് ഭാര്യ. വിദ്യാർഥിനികളായ ശ്രിയാ ശ്രീജിത്ത്, ദീപികാ ശ്രീജിത്ത് എന്നിവരാണ് മക്കള്‍.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News