മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കും
Thiruvananthapuram, 29 നവംബര്‍ (H.S.) മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ
Fraud doctors


Thiruvananthapuram, 29 നവംബര്‍ (H.S.)

മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ.

മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കുന്നത്.

കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതു വരെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് ആറാമത്തെ ആഴ്ചയും പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുന്നതെന്ന് കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് ഡോ. ഫ്രഡറിക് പോൾ പറഞ്ഞു.

ഐപി രോഗികളുടെ ചികിത്സ, ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, അടിയന്തിര ശസ്ത്രക്രിയകൾ എന്നിവയെ പ്രതിഷേധ പരിപാടി കളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News