Enter your Email Address to subscribe to our newsletters

New delhi , 29 നവംബര്‍ (H.S.)
അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനിടെ, 73 ടണ്‍ ജീവന്‍രക്ഷാ മരുന്നുകളും വാക്‌സിനുകളും മറ്റ് മാനുഷിക സഹായങ്ങളുമായി ഇന്ത്യ രംഗത്ത്. മൂന്ന് ദിവസം മുമ്പ് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 9 കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തര സഹായം നല്‍കിയത്. നിലവില്‍ അഫ്ഗാന്‍-പാക് ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്.
അഫ്ഗാനിസ്ഥാന്റെ വൈദ്യസഹായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ മാനുഷിക സഹായം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് 73 ടണ്‍ വരുന്ന സഹായം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. ഈ വര്‍ഷം മൂന്നാമത്തെ പ്രാവശ്യമാണ് ഇന്ത്യ അഫ്ഗാനിലേക്ക് സഹായം അയക്കുന്നത്.
ഇന്ത്യ-അഫ്ഗാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളുടെ തുടര്‍ച്ചയായാണ് ഈ സഹായ വിതരണം. അടുത്തിടെ, പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ സൈഡസ് ലൈഫ് സയന്‍സസും അഫ്ഗാനിസ്ഥാന്റെ റോഫീസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും തമ്മില്‍ 100 മില്യണ്‍ ഡോളറിന്റെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. താലിബാന്‍ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി വ്യാപാര ബന്ധങ്ങള്‍ തേടി ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകമാണ് ഈ കരാര്‍ എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ-അഫ്ഗാന്‍ ബന്ധം ഊഷ്മളമാകുന്നതിനിടെ, ദീര്‍ഘകാല സൗഹൃദം പുലര്‍ത്തിയിരുന്ന പാകിസ്താനുമായുള്ള അഫ്ഗാന്‍ ബന്ധത്തില്‍ വലിയ വിള്ളലുകളാണ് ഉടലെടുത്തത്. താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവന പ്രകാരം, നവംബര്‍ 24-25 രാത്രിയില്‍ പാക് യുദ്ധവിമാനങ്ങള്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, കുനാര്‍, പക്തിക എന്നിവിടങ്ങളിലെ ലക്ഷ്യങ്ങള്‍ക്കുനേരെ ആക്രമണം നടത്തി
---------------
Hindusthan Samachar / Sreejith S