Enter your Email Address to subscribe to our newsletters

Kannur, 29 നവംബര്‍ (H.S.)
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ മലക്കം മറിഞ്ഞ് കെ. സുധാകരൻ. രാഹുൽ ചെയ്തത് വലിയ തെറ്റ് ആണെന്നും, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ചെയ്തതത് ശരിയാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ഇതിൻ്റെ പേരിൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കരുത് എന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വിശദീകരിച്ചു. ഉണ്ണിത്താൻ പറഞ്ഞതിന് മറുപടി ഇല്ലെന്നും, ഉണ്ണിത്താന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്നും സുധാകരൻ പറഞ്ഞു.
ആ വിഷയത്തെ പറ്റി അന്വേഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധിയാണ്. കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല, എന്നായിരുന്നു സുധാകരൻ ആദ്യം അഭിപ്രായപ്പെട്ടത്. അവൻ നന്നാവണം, മനസ് മാറണം , ജീവിത ശൈലി മാറ്റണം. രാഹുലിനെ പോലൊരു രാഷ്‌ട്രീയക്കാരനെ തകർക്കാനും നശിപ്പിക്കാനും നിൽക്കുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR