രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്തത് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാന്‍; രാജീവ് ചന്ദ്രശേഖര്‍
KOCHI, 29 നവംബര്‍ (H.S.) യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്
rajeev chandrasekhar


KOCHI, 29 നവംബര്‍ (H.S.)

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ബി.ജെ.പി. എത്രയോ നാള്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, തിരഞ്ഞെടുപ്പിന് വെറും 10 ദിവസം ശേഷിക്കെ ഇന്നലെ കേസെടുത്തത് ഒരു രാഷ്ട്രീയ നീക്കമാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള മറക്കാനും ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് ഇപ്പോള്‍ ഈ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎം തന്ത്രമാണ്. അദ്ദേഹം പറഞ്ഞു.

ശബരിമല കൊള്ള മറയ്ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നീങ്ങുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ശബരിമല കൊള്ള രണ്ടു കൂട്ടരും ഒരുമിച്ച് നടത്തിയതാണ്. ഈ നീക്കത്തിലൂടെ സിപിഎം-കോണ്‍ഗ്രസ് ഇന്‍ഡി അലൈന്‍സാണ് പുറത്ത് വരുന്നത്. അദ്ദേഹം വിമര്‍ശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News