മുൻ ഐ. എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥ് എബിവിപി 71-ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
Dehradun, 29 നവംബര്‍ (H.S.) എബിവിപി ദേശീയ സമ്മേളനം ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ ആരംഭിച്ചു.മുൻ വർഷത്തെ റെക്കോഡുകൾ മറികടന്ന് എബിവിപി മെമ്പർഷിപ്പ് 76,98,448 ആയി വർധിച്ചു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 71 ാം ദേശീയ സമ്മേളനം ഐ എസ് ആർ ഒ മുൻ ചെയർമാൻ
S somanath


Dehradun, 29 നവംബര്‍ (H.S.)

എബിവിപി ദേശീയ സമ്മേളനം ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ ആരംഭിച്ചു.മുൻ വർഷത്തെ റെക്കോഡുകൾ മറികടന്ന് എബിവിപി മെമ്പർഷിപ്പ് 76,98,448 ആയി വർധിച്ചു

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 71 ാം ദേശീയ സമ്മേളനം ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന 1500 ന് മുകളിൽ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.

എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി,

എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, സമ്മേളന പരിപാടിയുടെ സ്വാഗത സമിതി അധ്യക്ഷൻ കമൽ ഗൻശാല, ജനറൽ സെക്രട്ടറി രമേശ് ഘരിയ, എബിവിപി ദേശീയ സെക്രട്ടറി ക്ഷമ ശർമ്മ , ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷൻ പ്രൊഫ. ജെ.പി ഭട്ട്, സംസ്ഥാന സെക്രട്ടറി ഋഷഭ് റാവത്ത് എന്നിവർ ഉദ്ഘാടന സദസ്സിൽ സന്നിഹിതരായിരുന്നു.

ഭാരതത്തിന്റെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എന്നും മാര്‍ഗ്ഗനിര്‍ദ്ദേശശക്തിയായ പ്രസ്ഥാനമാണ് എബിവിപി. യഥാര്‍ത്ഥ നേതൃത്വം സേവനത്തില്‍ വേരൂന്നിയതാണെന്ന് എബിവിപി തെളിയിച്ചിട്ടുണ്ട്. ഓരോ കൈയിലും വൈദഗ്ധ്യവും ഓരോ മനസ്സിലും ആത്മവിശ്വാസവും ഓരോ ഹൃദയത്തിലും ഭാരതവും ഉണ്ടാകുമ്പോള്‍ അത് ഒരു വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ ചിത്രമാകുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

76, 98,448 അംഗ സംഖ്യ യുമായി എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി തുടരുന്നത് വലിയ അഭിമാനമാണ് എന്നും പ്രസ്ഥാനത്തിൻ്റെ ദേശീയതയിൽ ഊന്നിയുള്ള പ്രവർത്തനമാണ് എന്നും എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.

കഴിഞ്ഞ 77 വർഷമായി രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പിച്ചു നിർത്തുന്നതിൽ എബിവിപി നിർണായക പങ്ക് വഹിച്ചു എന്നും ഈ ദേശീയ സമ്മേളനത്തിൽ പ്രതിനിധികൾക്ക് പുതിയ പല വിഷയങ്ങളിലും ജ്ഞാനം ലഭിക്കുമെന്നും അതുവഴി ഊർജ്ജസ്വലരായ പ്രവർത്തിക്കാൻ അവർക്ക് പ്രചോദനം ലഭ്യമാക്കുമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News