Enter your Email Address to subscribe to our newsletters

Kadavanthra , 29 നവംബര്‍ (H.S.)
ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് . പന്തളം സ്വദേശി ബോവ്സ് വർഗീസ്, ആലപ്പുഴ സ്വദേശി വിന്ധ്യ എന്നിവരാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 88 ഗ്രാം മെത്താഫെറ്റമിൻ (Methamphetamine) പിടിച്ചെടുത്തു.
നേരത്തെ ഒക്ടോബർ 7-ന് 88 ഗ്രാം മെത്താഫെറ്റമിനുമായി വയനാട് സ്വദേശിയായ ജോബിൻ ജോസ് പിടിയിലായ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. കൊച്ചിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കൾ സൂക്ഷിച്ച ശേഷം ഇടപാടുകാർക്ക് എത്തിച്ചുനൽകുകയായിരുന്നു ഇയാളുടെ പരിപാടി.
ഒന്നാം പ്രതിയായ ജോബിൻ ജോസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ ലഹരിക്കടത്ത് ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ പോയി ലഹരിമരുന്ന് വാങ്ങുന്നതും, അത് കേരളത്തിലേക്ക് കടത്തുന്നതും, തുടർന്ന് കൊച്ചിയിൽവെച്ച് ഇടപാടുകാർക്ക് വിതരണം ചെയ്യുന്നതും ഇവരെല്ലാവരും ചേർന്നായിരുന്നു. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവർ വലയിലായത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K