Enter your Email Address to subscribe to our newsletters

Chendamangalam , 29 നവംബര്‍ (H.S.)
എറണാകുളത്ത് സ്ഥാനാർഥിക്ക് കുത്തേറ്റു. ചേന്ദമംഗലം പഞ്ചായത്ത് അംഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ 10-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഫസൽ റഹ്‌മാനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ വടക്കേക്കര സ്വദേശി മനോജ് വലിയപുരയ്ക്കലിനെ പൊലീസ് അറസ്‌റ്റ് ചെയ്തു.
ഇരുവരും തമ്മിൽ വ്യവസായവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണം. പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ എത്തിയ ഫസലിനെ പിന്തുടർന്നെത്തിയ മനോജ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച് മനോജ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഫസലിന്‍റെ പുറത്താണ് മനോജ് മൂന്നുതവണ കുത്തിയത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു.
---------------
Hindusthan Samachar / Roshith K