Enter your Email Address to subscribe to our newsletters

Kottayam, 29 നവംബര്‍ (H.S.)
ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എം.എല്‍.എ ആവുകയും ഒരു തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത മാത്യു ടി തോമസിന് വോട്ടില്ല. 2002ലെ വോട്ടര്‍ പട്ടികയിലാണ് തിരുവല്ല എംഎല്‍യുടേയും ഭാര്യയുടെയും പേര് ഇല്ലാത്തത്. എസ്‌ഐആര്‍ നടപ്പാക്കുന്നിതിന്റെ ഭാഗമായി ബിഎല്‍ഒയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
എസ്‌ഐആര്‍ ഫോം പൂരിപ്പിക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് ബിഎല്‍ഒ ഇക്കാര്യം കണ്ടെത്തിയത്. 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാനത്തിലാണ് എസ്‌ഐആര്‍ നടപ്പാക്കുന്നത്. 1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെയും താനും ഭാര്യ അച്ചാമ്മ അലക്‌സും വോട്ട് ചെയ്തിരുന്നതായി മാത്യു ടി തോമസ് പറയുന്നു.
2002ലെ തിരിച്ചറിയല്‍ കാര്‍ഡുകളും കൈയ്യിലുണ്ട്. എന്നാല്‍ സാങ്കേതികമായി പേര് ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്നാണ് ബിഎല്‍ഒ പറയുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് മാത്യു ടി തോമസിന്റെ തീരുമാനം. ഉടന്‍ തന്നെ കമ്മിഷന് പരാതി നല്‍കും.
---------------
Hindusthan Samachar / Sreejith S