Enter your Email Address to subscribe to our newsletters

Kozhikode , 29 നവംബര്‍ (H.S.)
കോഴിക്കോട്: ചെറുപ്പുളശ്ശേരി എസ്.എച്ച്.ഒയുടെ ആത്മഹത്യക്കുറിപ്പിൽ പേര് പരാമർശിച്ച ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും, അനാശാസ്യത്തിന് പിടിയിലായ യുവതിയെ വിട്ടയച്ച ശേഷം വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉമേഷിനെ കുരുക്കുന്ന ഈ നിർണായക റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്പിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. തനിക്കൊപ്പം പിടിയിലായവരിൽനിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നും യുവതി കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവതി മൊഴിയിൽ പറയുന്നു.
ചെറുപ്പുളശ്ശേരി എസ്.എച്ച്.ഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉമേഷിനെതിരെ ആരോപണം ഉയർന്നതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഡിവൈഎസ്പി ഉമേഷിനെതിരെ നിർണായക തെളിവുകളാകും.
---------------
Hindusthan Samachar / Roshith K