Enter your Email Address to subscribe to our newsletters

Kerala, 3 നവംബര്‍ (H.S.)
പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഒളിച്ച് കളിക്കുകയാണെന്ന് ആരോപിച്ച് കെ എസ് യു വിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.മന്ത്രിയെ തടയാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി ഉൾപ്പെടെ ജില്ലയിലുണ്ടായിരുന്ന പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയെ മറികടന്നാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കെ എസ് യു കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, ജില്ലാ ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്, യാസീൻ കല്യാശ്ശേരി എന്നിവർ നേതൃത്വം നൽകി.
---------------
Hindusthan Samachar / Sreejith S